ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്

Posted on: February 18, 2018 1:20 pm | Last updated: February 18, 2018 at 1:20 pm

ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റിലെ പരാജയം ഏകദിന പരമ്പര നേടി തിരിച്ചടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്, മറ്റൊരു പരമ്ബരയ്ക്കായി. . ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റശേഷം മൂന്നാം ടെസ്റ്റിലെ വിജയത്തിലൂടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ആറ് മത്സരങ്ങളുടെ ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കി. ആഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ കൈവിട്ടത് ഒരു മത്സരം.