കൊച്ചി: കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടികൂടി. അഞ്ച് കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ ആണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സംസ്ഥാന എക്‌സൈസ് ഇന്റിലിജന്‍സാണ് ലഹരി മരുന്ന് പിടികൂടിയത്. സംസ്ഥാനത്ത് ഇത്രയും അളവില്‍ എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമായാണ്.