ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും 24 ലക്ഷത്തിന്റെ കറന്‍സി പിടികൂടി

Posted on: February 16, 2018 10:49 am | Last updated: February 16, 2018 at 1:46 pm

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 24,89,375 രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടി. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരന്റെ പക്കല്‍നിന്നുമാണ് കറന്‍സികള്‍ പിടികൂടിയത്.

ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയതെന്ന് അഡീഷണല്‍ കമ്മീഷ്ണര്‍ ഡോ. അമന്‍ദീപ് പറഞ്ഞു. കസ്റ്റംസ് ആക്ട് സെക്ഷന്‍ 110,104 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അഡീ. കമ്മീഷണര്‍ പറഞ്ഞു.