Connect with us

Kerala

ബസ് ചാര്‍ജ്: കൂട്ടിയത് പോരെന്ന് ബസുടമകള്‍

Published

|

Last Updated

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ബസുടമകള്‍. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, അതുണ്ടായില്ലെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ടി ഗോപിനാഥ് അറിയിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഇടതുമുന്നണി ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയായാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. ഓര്‍ഡിനറി ബസുകളില്‍ കുറഞ്ഞ നിരക്ക് നിലവില്‍ ഏഴ് രൂപയെന്നത് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറില്‍ കുറഞ്ഞ നിരക്ക് പതിനൊന്ന് രൂപയായുമായാണ് വര്‍ധിപ്പിച്ചത്. വോള്‍വോ ബസുകളില്‍ കുറഞ്ഞ നിരക്ക് 45 രൂപയായി മാറും. നിലവില്‍ നാല്‍പ്പത് രൂപയാണ്.