മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി: ഹൈദരലി തങ്ങളും കെപിഎ മജീദും തുടരും

Posted on: February 11, 2018 4:53 pm | Last updated: February 11, 2018 at 8:48 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സെക്രട്ടറിയായി കെപിഎ മജീദും തുടരും. പികെകെ ബാവക്ക് പകരം ചെര്‍ക്കളം അബ്ദുല്ല ട്രഷററാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കിയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു ജില്ലാ ഭാരവാഹികളുടെ യോഗം.