ഔറംഗസേബ് തീവ്രവാദിയെ് ബി ജെ പി. എം പി മഹേഷ് ഗിരി

Posted on: February 11, 2018 8:04 am | Last updated: February 11, 2018 at 12:07 am

ന്യൂഡല്‍ഹി: മുഗള്‍ രാജാവായിരുന്ന ഔറംഗസേബ് തീവ്രവാദിയായിരുന്നെന്ന് ബി ജെ പി എംപി മഹേഷ് ഗിരി. സഹോദരനെ പോലും പീഡിപ്പിച്ച ക്രൂരനായിരുന്നു ഔറംഗസേബെന്നും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച സഹാദരന്‍ ദാരാ ഷുക്കോവിനെ ചരിത്രം വിസ്മരിക്കുകയാണുണ്ടായതെന്നും കിഴക്കന്‍ ഡല്‍ഹി എം പിയായ ഗിരി പറഞ്ഞു.
‘ഔറംഗസേബ്, ദാരാ ഷുക്കോവ്: രണ്ട് സഹോദരങ്ങളുടെ ചരിത്രം’, ‘ദേരാ ഷുക്കോവ് ഇസ്‌ലാമിലെ വിസ്മരിക്കപ്പെട്ട രാജകുമാരന്‍’ എന്നീ പേരിലുള്ള സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു എം പിയുടെ പ്രതികരണം. ഇന്നത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഔറംഗസേബ് തീവ്രവാദിയായിരുന്നു. അതിന് തക്കതായ ശിക്ഷ അദ്ദേഹത്തിന് ലഭിച്ചില്ല. സ്‌കുളുകളില്‍ ഔറംഗസേബിനെ കുറിച്ച് പഠിക്കുന്നുണ്ടെങ്കില്‍ ദാരാ ഷുക്കോവിനെ കുറിച്ച് പഠിക്കാനും തയ്യാറാകണമെന്നും മഹേഷ് ഗിരി അഭിപ്രായപ്പെട്ടു.