Connect with us

Kerala

തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതടക്കമുള്ള ഹൈക്കോടതി പരാമര്‍ശങ്ങളും കായല്‍ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

മുതിര്‍ന്ന അഭിഭാഷകന് ഹാജരാകാന്‍ കഴിയില്ലെന്നും ഇതുമുലം കേസ് മാറ്റണമെന്നുമുള്ള തോമസ് ചാണ്ടിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

നേരത്തെ, മൂന്ന് ജഡ്ജിമാര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ എം ഖാന്‍വില്‍ക്കര്‍, എ എം സാപ്രെ എന്നിവരാണ് പിന്മാറിയത്. ജസ്റ്റിസ് എസ് എ ബൊബഡെ അധ്യക്ഷനായ ബഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്.

Latest