ഗോഡിന് മൂന്ന് പല്ല് നഷ്ടം

Posted on: February 6, 2018 12:40 pm | Last updated: February 6, 2018 at 12:22 pm

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വലന്‍ഷ്യക്കെതിരായ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഡിഫന്‍ഡര്‍ ഡിയഗോ ഗോഡിന് നഷ്ടമായത് മൂന്ന് പല്ലുകള്‍. വലന്‍ഷ്യ ഗോള്‍ കീപ്പര്‍ നെറ്റോയുമായി കൂട്ടിയിടിച്ചാണ് ഗോഡിന് പരുക്കേറ്റത്.
അടുത്ത ദിവസം തന്നെ ഗോഡിന്‍ ശസ്ത്രക്രിയക്ക് വിധേയനാകും. എത്രകാലം കഴിഞ്ഞാണ് ഗോഡിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുക എന്നത് ക്ലബ്ബ് വ്യക്തമാക്കിയില്ല.

ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ ഹൈ ബോളിന് കളിക്കുമ്പോള്‍ വലന്‍ഷ്യ ഗോളി നെറ്റോയും ഗോഡിനും കൂട്ടിയിടിച്ച് വീഴുകയായിരുന്നു. മത്സരം ഏഞ്ചല്‍ കോറിയയുടെ ഗോളില്‍ അത്‌ലറ്റിക്കോ ജയിച്ചു.