Connect with us

First Gear

പകലും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം പകല്‍ ഹെഡ്‌ലൈറ്റ് കത്തുന്ന ഇരുചക്രവാഹനങ്ങളില്‍ രാത്രി ചെയ്യുന്നതുപോലെ പകലും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്.

പകല്‍ ഡിം ചെയ്യാതെ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റ് യാത്രക്കാരുടെ കണ്ണില്‍ പതിച്ച് അസ്വസ്ഥയുണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി. കെ എന്‍ രാജുവാണ് പരാതി നല്‍കിയത്. ഗതാഗത കമ്മീഷണര്‍ ഹാജരാക്കിയ വിശദീകരണത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇരുചക്രവാഹനങ്ങളില്‍ എന്‍ജിന്‍ ഓണാകുമ്പോള്‍ ഹെഡ്‌ലൈറ്റ് കത്തണമെന്ന നിബന്ധന കൊണ്ടുവന്നതെന്ന് പറയുന്നു. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന നിര്‍മാതാക്കള്‍ ബി എസ് ഫോര്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ വിതരണം ചെയ്യുന്നത്. പകല്‍ ഹെഡ്‌ലൈറ്റ് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല.

ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകലും ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നതിന് ബോധവത്കരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

 

 

Latest