രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ശമ്പള വര്‍ധന; എംപിമാര്‍ക്കും കൂടും

Posted on: February 1, 2018 12:48 pm | Last updated: February 1, 2018 at 1:08 pm

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും ശമ്പളം വര്‍ധിപ്പിച്ചു.
രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷവും ഉപരാഷ്ട്രപതിയുടേത് നാല് ലക്ഷവും ഗവര്‍ണര്‍മാരുടേത് 3.5 ലക്ഷവുമായാണ് ഉയര്‍ത്തുക.

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം പുതുക്കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.