Connect with us

Techno

ഹോണര്‍ 9 ലൈറ്റ് ക്വാഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Published

|

Last Updated

കൊച്ചി: സെല്‍ഫി പ്രേമികള്‍ക്ക് സമാനതകള്‍ ഇല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്താന്‍ ഹോണര്‍ ഏറ്റവും പുതിയ ക്വാഡ് ലെന്‍സ് ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍, ഹോണര്‍ 9 ലൈറ്റ് വിപണിയിലിറക്കി. 32 ജിബി വേരിയന്റിന് 10,999 രൂപയും, 64 ജിബി പതിപ്പിന് 14,999 രൂപയുമാണ് വില.

5.65 ഇഞ്ച് വലിപ്പമുള്ള ഹോണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന് 18:9 ഡിസ്‌പ്ലേയും ഡ്യുവല്‍ കാമറകളും ഉണ്ട്. പ്രീമിയം ഗ്ലാസ് ബോഡി, വിശാലമായ ബെസെല്‍-ലെസ് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ എന്നിവ ശ്രദ്ധേയമാണ്. 2.5 പ്രീമിയം ഡബിള്‍ സൈഡഡ് ഗ്ലാസ് യൂണിബോഡി, നാനോ – എച്ച്ഡി ഡിസൈന്‍, ഇഎംയുഐ 8.0, കിറിന്‍ 659 ഒക്‌ടോ-കോര്‍ പ്രോസസര്‍, 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് എന്നിവയാണ് പ്രത്യേകതകള്‍.

3000 എംഎഎച്ച് ബാറ്ററി ഒരു സിംഗിള്‍ ചാര്‍ജിംഗില്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ലഭ്യമാക്കുന്നു. ആറ് പവര്‍ സേവിംഗ് ഫീച്ചര്‍ ഉപയോഗിച്ച് 86 മണിക്കൂര്‍ ഓഫ് ലൈനായി സംഗീതം ആസ്വദിക്കാം. 13 മണിക്കൂപ് വീഡിയോയും കാണാം. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ആണ് മറ്റൊരു പ്രത്യേകത. സഫയര്‍ ബ്ലൂ, ഗ്ലോസിയര്‍ ഗ്രേ, മിഡ് നൈറ്റ് ബ്ലാക് എന്നീ മൂന്നു നിറങ്ങളില്‍ ഫ്‌ളിപ് കാര്‍ട്ടില്‍ ലഭ്യം.