Connect with us

Kerala

മാണിയുടെ ബജറ്റ് അവതരണം തടനാനായി നിയമസഭയില്‍ നടത്തിയ കയ്യാങ്കളി കേസ് പിന്‍വലിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കൊടുമ്പിരികൊള്ളുന്ന അവസരത്തില്‍ 2015 മാര്‍ച്ച് 13 ന് കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാനായി നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുന്നു. ബജറ്റ് അവതരണം തടയാന്‍ നടത്തിയ കയ്യാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ് ടമാണുണ്ടായത്.

കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച് ആറ് സിപിഎം എം.എല്‍.എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.

മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. വി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്.