വ്യാജ അപ്പീല്‍: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ ചോദ്യം ചെയ്യും

Posted on: January 20, 2018 10:03 am | Last updated: January 20, 2018 at 10:22 am
SHARE

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുകളുമായി ബന്ധപ്പെട്ട കേസില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.

കമ്മീഷന്റെ സീല്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സീല്‍ മോഷണം പോയിട്ടും പരാതിപ്പെട്ടില്ലെന്നതടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം കമ്മീഷന്‍ അംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

വ്യാജ സീല്‍ ഒപ്പിച്ചെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. കമ്മീഷന്‍ അംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് അപ്പീലുകള്‍ നിര്‍മിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.