Connect with us

National

ജസ്റ്റിസ് ലോയയുടെ മരണം: മുഴുവന്‍ രേഖകളും പരാതിക്കാരന് നല്‍കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളൊന്നും മറച്ചുവെക്കേണ്ടതില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് ഡയറി ഒഴികെയുള്ള എല്ലാ രേഖകളും പരാതിക്കാരന് നല്‍കണം.കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാതിക്കാരന്‍ അറിയണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വ്യക്തമാക്കി.

 

സിബിഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഹര്‍ജിയിന്‍മേലാണ് സുപ്രീം കോടതി നിര്‍ണായകമായ നിലപാട് വ്യക്തമാക്കിയത്. മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് പുറമെ രണ്ടു പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരാതിക്കാര്‍ക്ക് നല്‍കുന്നതിന് തടസമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വെ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. സുപ്രീം കോടതി നിര്‍ദേശാനുസരണം കേസുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

Latest