ദേശീയഗാന വിഷയത്തില്‍ കേന്ദ്ര നിലപാട് ഭീരുത്വമാണെന്ന് ശിവസേന

Posted on: January 11, 2018 8:07 pm | Last updated: January 11, 2018 at 8:07 pm
SHARE

മുംബൈ: ദേശീയഗാന വിഷയത്തില്‍ കേന്ദ്ര നിലപാട് ഭീരുത്വമാണെന്ന് ശിവസേന. തീയേറ്ററുകളില്‍ ദേശീയഗാനം പാടുന്നതില്‍ സുപ്രീംകോടതി നിലപാടു പരിഷ്‌കരിച്ചതിനു പിന്നാലെ ആര്‍എസ്എസും ബിജെപി ഭക്തന്മാരും നിലപാടു വ്യക്തമാണമെന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയുടെ ഉത്തരവ് ചരിത്രപരമായ കാര്യമാണെന്നും മുഖപ്രസംഗത്തിലുണ്ട്. സിനിമാ തീയേറ്ററുകളില്‍ ദേശീയ ഗാനം പാടണമെന്നതു പ്രധാനപ്പെട്ട കാര്യമല്ലെന്ന് ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ തന്നെ തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകലാണ് സുപ്രീം കോടതി നടത്തിയത്. അതു കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചതിനുശേഷവും. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെയും മറ്റു ദേശീയവാദ സംഘടനകളുടെയും നിലപാട് എന്താണ്?. വന്ദേമാതരം പാടുന്നവര്‍ രാജ്യസ്‌നേഹികളും പാടാത്തവര്‍ രാജ്യദ്രോഹികളുമാണോ?എന്ന് വ്യക്തമാക്കണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഓരോ ദിവസവും ദേശീയതയുടെ അര്‍ഥം കേന്ദ്രം മാറ്റുകയാണ്. ദേശീയഗാന വിഷയത്തില്‍ കേന്ദ്ര നിലപാട് ഭീരുത്വമാണെന്നും സാമ്‌ന പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here