കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം കോടതി പരിശോധിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസാണെന്നും ഇത് ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.
സിനിമാ താരങ്ങളുടെതടക്കം കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു വാര്യര്‍, കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്‍, മുകേഷ്, റിമി ടോമി, സംയുക്ത വര്‍മ, സംവിധാകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തുവന്നത്.