Connect with us

National

പത്തുരൂപയുടെ നോട്ട് പുതിയരൂപത്തില്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി നോട്ടുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി പത്തുരൂപാ നോട്ടും പുതിയരൂപത്തില്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നു. നിലവിലെ പത്തുരൂപയേക്കാളും അല്‍പം ചെറുതാണ് പുതുതായി ഇറങ്ങുന്ന നോട്ട്. നിലവിലെ നോട്ടിന് 137 മില്ലീ മീറ്ററാണ് വീതിയെങ്കില്‍ പുതിയതിന് 123 മില്ലി മീറ്റര്‍ വീതി മാത്രമാണുള്ളത്.

നിലവിലെ പത്തുരൂപാ നോട്ടിലുള്ള കാണ്ടാമൃഗത്തിന്റേയും ആനയുടേയും കടുവയുടേയും ചിത്രങ്ങള്‍ക്ക് പകരം കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ മുദ്രയാണ് പുതിയ നോട്ടില്‍ ചേര്‍ത്തിട്ടുള്ളതെന്നതാണ് പ്രധാന പ്രത്യേകത. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലാണ് പുതിയ പത്തുരൂപയെത്തുന്നത്