മുന്നണി മാറ്റം; ജെഡിയുവിന്റെ അന്തിമ തീരുമാനം ജനു: 12ന്

Posted on: December 31, 2017 1:14 pm | Last updated: December 31, 2017 at 3:11 pm

തിരുവനന്തപുരം: മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ജെ.ഡി.യുവിന്റെ അവസാന തീരുമാനം ജനുവരി 12ന് ഉണ്ടാകുമെന്ന് സൂചന.

ജനുവരി 11,12 തീയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക.

മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ നിലപാട് കൂടി പുറത്ത് വന്ന ശേഷം മാത്രമേ മുന്നണിമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയുള്ളു.