ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സാംസ്‌കാരികോത്സവം ഒറ്റപ്പാലത്ത്

Posted on: December 30, 2017 10:39 pm | Last updated: December 30, 2017 at 10:39 pm

പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ഫെബ്രുവരി ഒമ്പത് മുതല്‍ 11 വരെ ഒറ്റപ്പാലത്ത് മധ്യമേഖലാ സാംസ്‌കാരികോത്സവം നടത്തുന്നു. വിവിധ കലാരൂപങ്ങളുടെ അവതരണവും സര്‍ഗ സംവാദങ്ങളുമടങ്ങിയ സാംസ്‌കാരികോത്സവത്തില്‍ മറ്റു ജില്ലകളില്‍ നിന്നും 300 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

സാംസ്‌കാരികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുടെയും വായനശാലാ പ്രവര്‍ത്തകരുടെയും യോഗം ജനുവരി ആറിന് വൈകീട്ട്‌നാലിന് ഒറ്റപ്പാലം ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ചേരും. സംഘാടകസമിതി രൂപവത്കരണത്തിലും സാംസ്‌കാരികോത്സവം വിജയിപ്പിക്കുന്നതിനും മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സഹകരണമുണ്ടാകണമെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം പി കെ സുധാകരന്‍, ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജില്ലാ സെക്രട്ടറി എം കാസിം എന്നിവര്‍ അഭ്യര്‍ഥിച്ചു.