National
മേഘാലയയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി; അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു

ഷില്ലോങ്: മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ കൂട്ടരാജി. മേഘാലയ നിയമസഭയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളാണ് രാജിവെച്ച് ബിജെപി അനുകൂല നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) യില്‍ ചേര്‍ന്നത്.
ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാണ് എന്‍പിപി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും എന്‍.പി.പി.യില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി റോവെല്‍ ലിങ്‌ദോയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് എന്‍.പി.പി.യില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് രാജി വെച്ചവര്‍ വ്യക്തമാക്കി.
അഞ്ച് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു. ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
---- facebook comment plugin here -----