Connect with us

Kerala

പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാനില്ലെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ തള്ളി. പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാനില്ലെന്നും മന്ത്രിയാകാന്‍ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.എല്‍ഡിഎഫിനു താത്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ്ബി എന്‍സിപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനഘടകത്തില്‍ നടന്ന ചര്‍ച്ചകളില്‍ സമവായമായതോടെ ദേശീയ തലത്തില്‍ അന്തിമ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തയാറെടുക്കുകയാണെന്നും ജനുവരി ആറിന് അന്തിമ ചര്‍ച്ചകള്‍ക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.