Kerala
സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പയ്യോളി മനോജ് വധക്കേസില്‍ സിപിഎം നേതാക്കളടക്കമുള്ളവരെ അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചതും സിപിഎം നേതാക്കളുടെ അറസ്റ്റും തമ്മില്‍ ബന്ധമുണ്ട്. സിപിഎമ്മിനെതിരായ ബിജെപി നീക്കങ്ങളെ ജനങ്ങളെ അണിനിരത്തിി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----