പശുവിനെ കടത്തുവന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന് ബിജെപി എംഎല്‍എ

Posted on: December 25, 2017 12:34 pm | Last updated: December 25, 2017 at 4:59 pm

ജെയ്പൂര്‍: പശുവിനെ കടത്തുവന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ. രാംഗര്‍ എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് സാക്കിര്‍ എന്ന യുവാവിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. പിന്നീട് സാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

നിങ്ങള്‍ പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ കൊലപ്പെട്ടേക്കാം. കാരണം പശു മാതാവാണ്.- മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ ഗ്യാന്‍ദേവ് അഹൂജ പറഞ്ഞു.

ഡല്‍ഹി ജെഎന്‍യു ക്യാമ്പസില്‍ ദിവസേന 3000 കോണ്ടവും 500 അബോര്‍ഷന്‍ ഇന്‍ജക്ഷനുകളും 10000 സിഗരറ്റ് കുറ്റികളും 200 മദ്യക്കുപ്പികളും ദിനംപ്രതി കണ്ടെടുക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം അഹൂജ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.