ഗായകന്‍ മുഹമ്മദ് റാഫിക്ക് ഗൂഗിളിന്റെ ആദരം

Posted on: December 24, 2017 12:57 pm | Last updated: December 24, 2017 at 12:57 pm

ന്യൂഡല്‍ഹി: പ്രശസ്ത പിന്നണി ഗായകന്‍ മുഹമ്മദ് റാഫിക്ക് ഗൂഗിളിന്റെ ആദരം. റാഫിയുടെ 93ാം ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെ ഗൂഗിള്‍ ഇന്ത്യ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചത്.

1924ല്‍ പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച റാഫി അയ്യായിരത്തോളം ഗാനങ്ങളാണ് പാടിയിരിക്കുന്നത്. 1941ല്‍ പിന്നണി ഗായകനായി രംഗപ്രവേശനം നടത്തിയ റാഫി ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി നിരവധി ഭാഷകളില്‍ പാടിയിരുന്നു. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.