ഡിഎംകെക്ക് ആശ്വാസം; ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് കനിമൊഴി

Posted on: December 21, 2017 11:50 am | Last updated: December 21, 2017 at 2:55 pm

ന്യൂഡല്‍ഹി: ടുജി കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി ഡിഎംകെക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചത്.
ഡല്‍ഹിയിലും ചെന്നൈയിലും പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദിയെന്ന് വിധി പ്രഖ്യാപനത്തിന് ശേഷം കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം. ഡിഎംകെയെ ഇല്ലാതാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ് ടുജി കേസെന്ന് തെളിഞ്ഞതായി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. വിധി കേള്‍ക്കുന്നതിനായി എ രാജയും കനിമൊഴിയും കോടതിയില്‍ എത്തിയിരുന്നു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.