കുഞ്ഞുങ്ങള്‍ സമൂഹത്തിന് മാതൃകയായി

Posted on: December 20, 2017 11:02 pm | Last updated: December 20, 2017 at 11:02 pm
ദുബൈ ശബരി ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്നൊവേഷന്‍ ഡേയില്‍ അണിനിരന്ന കൊച്ചുകുട്ടികള്‍.

ദുബൈ: കൊച്ചു കുട്ടികളില്‍ ശാസ്ത്ര, സാമൂഹികാവബോധം വളര്‍ത്തുന്നതിന് ദുബൈ ശബരി ഇന്ത്യന്‍ സ്‌കൂളില്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.
പരിസ്ഥിതിക്ക് ദോഷം വരുത്താതെ, ഉപേക്ഷിക്കുന്ന വസ്തുക്കള്‍ എങ്ങിനെ ഉപയോഗക്ഷമമാക്കാം എന്ന് കുട്ടികള്‍ വസ്ത്ര ധാരണത്തിലൂടെ ബോധ്യപ്പെടുത്തി.

പോളിത്തീന്‍ ബേഗുകളില്‍ നിന്നും അലൂമിനിയം ഫോയിലുകളില്‍ നിന്നും മറ്റും പൂക്കളും ഫ്രോക്കുകളും ഒരുക്കിയിരുന്നു. ഇതിനുപുറമെ യു എ ഇ ദാന വര്‍ഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ദുബൈ കെയര്‍ എന്ന ദുബൈയുടെ രാജ്യാന്തര സഹായ പദ്ധതിയിലേക്ക് പതിനായിരം ദിര്‍ഹം കുട്ടികള്‍ സമാഹരിച്ചുനല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലതാ വെങ്കിടേശ്വര്‍,ഡയറക്ടര്‍ കരണ്‍ എന്നിവര്‍ നേതൃത്വംനല്‍കി.