Connect with us

National

ആറുമാസത്തെ ജയില്‍ വാസത്തിന് ശേഷം ജസ്റ്റിസ് കര്‍ണന്‍ മോചിതനായി

Published

|

Last Updated

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കൊല്‍ക്കത്ത ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.

അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.

Latest