വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ജര്‍മനിയില്‍

Posted on: December 19, 2017 8:29 pm | Last updated: December 19, 2017 at 8:29 pm

ദുബൈ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം അടുത്ത വര്‍ഷം ഓഗസ്റ്റ് 17, 18 തീയതികളില്‍ ജര്‍മനിയുടെ പഴയ തലസ്ഥാനമായ ബോണില്‍ നടക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ടി എം ജേക്കബ് ദുബൈയില്‍ അറിയിച്ചു.

ഇന്ത്യ, അമേരിക്ക, യൂറോപ്, ഓസ്ട്രേലിയ, ആഫ്രിക്ക, മധ്യ പൗരസ്ത്യ ദേശം എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. വിദേശ മലയാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ജേക്കബ് അറിയിച്ചു.