പഠന സമര്‍ദ്ദം വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിപ്പിച്ചു: ഋഷിരാജ് സിങ്

Posted on: December 18, 2017 11:47 pm | Last updated: December 18, 2017 at 11:47 pm

പാലക്കാട്: ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നു എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.

വാളയാര്‍ അഹല്യയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലഹരി ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് അഗൈന്‍സ്റ്റ് ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രക്‌സ് എന്ന സന്ദേശത്തില്‍ അഹല്യ സ്‌കൂളാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാലയങ്ങളിലെയും രക്ഷിതാക്കളുടെയും പഠനസമര്‍ദ്ദം വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ലഹരി ഉപയോഗം വര്‍ധിപ്പിക്കാനിടയാക്കി. ഇതിനെതിരെ വിദ്യാലയങ്ങളില്‍ എക്‌സൈസ് പ്രത്യേക പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. . അഹല്യയുമായി സഹകരിച്ചു നടന്ന സെമിനാറില്‍ പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ മാത്യൂസ് ജോണ്‍, അഹല്യ സ്‌കൂള്‍ ഓഫ് ഒപ്‌ടോമെട്രി പ്രിന്‍സിപ്പല്‍ സജി ചെറിയാന്‍ ജേക്കബ്,അജിത്ത് പ്രസാദ് പ്രസംഗിച്ചു.