പബ്ലിക് ലൈബറിക്ക് പുതുവത്സരമായി ഒരുലക്ഷത്തിന്റെ പുസ്തകം

Posted on: December 18, 2017 11:21 pm | Last updated: December 18, 2017 at 11:21 pm

പാലക്കാട്: സുല്‍ത്താന്‍ പേട്ട പബ്ലിക് ലൈബ്രറിക്ക് പുതുവത്സര സമ്മാനമായി എത്തുന്നത് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങള്‍. ലൈബ്രറി കൗണ്‍സിലിന്റെ വിവിധ ഗ്രാന്റുകള്‍ വഴിയാണ് പുസ്തകങ്ങള്‍ എത്തുന്നത്. കഥ, കവിത, നോവല്‍, ചെറുകഥകള്‍, മത്സര പരീക്ഷ സഹായികള്‍, പി എച്ച് ഡി, ഉപരിപഠനങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളാണ് എത്തുന്നത്.ഹിന്ദു പുസ്തകങ്ങളുടെ കലക്ഷനുകള്‍ അധിമുള്ള ലൈബ്രറി കൂടിയാണിത്. ജില്ലയിലെ പി എച്ച ഡി, ഉപരിപഠന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാവിധ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്.

അതുകൊണ്ട് തന്നെ പ്രതിദിനം വിദ്യാര്‍ത്ഥികളും ഗവേഷകരും അടക്കം നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്താറുണ്ട്. പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള ഗ്രാന്റ് പാസായിട്ടുണ്ട്. ജനുവരി ആദ്യവാരത്തോടെ എല്ലാ പുസ്തകങ്ങളും ലൈബ്രറിയില്‍ എത്തും. കൂടാതെ മുന്‍ വഷങ്ങളെ അപേക്ഷിച്ച് മത്സര പരീക്ഷകള്‍, പി എസ സി, നെറ്റ്, സെറ്റ് ബേങ്ക് ടെസ്റ്റ് എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക സൗജന്യ പഠന ക്ലാസുകളും ആഴ്ചതോറും നടക്കും