അജ്മാന്‍ തീപിടുത്തം; മലപ്പുറം സ്വദേശി മരിച്ചു

Posted on: December 18, 2017 8:34 pm | Last updated: December 18, 2017 at 8:34 pm
SHARE

അജ്മാന്‍: വ്യവസായ മേഖലയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ അഗ്‌നിബാധയില്‍ മലപ്പുറം സ്വദേശി വെന്തുമരിച്ചു. വെള്ളില പുലക്കുഴിയില്‍ മുഹമ്മദ്-ബിയ്യക്കുട്ടി ദമ്പതികളുടെ മകന്‍ ജലാല്‍ (34) ആണ് മരിച്ചത്. തീ പിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്‌കാര മുറിയില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കെയാണ് ജലാല്‍ അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ജലാലിന് പുറത്തുകടക്കാനായില്ല. ഭാര്യ: ജംഷീന. മക്കള്‍: ഹിബ മറിയം, മുഹമ്മദ് റിയാന്‍. ഖബറടക്കം അജ്മാനില്‍ നടന്നു. അപകടത്തില്‍ ഒരു പാക്കിസ്ഥാനിക്കും നേപ്പാള്‍ സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്.

തീപിടുത്തത്തില്‍ ഫാക്ടറിവാണിജ്യകേന്ദ്രം കത്തിനശിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. വൈകിട്ട് നാലോടെയായിരുന്നു അഗ്‌നിബാധ. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണമാക്കിയ ശേഷം പൂര്‍ണമായും കെടുത്തി. ഈ ഭാഗത്തുകൂടിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതിനാല്‍ പരിസരങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് അഗ്‌നിബാധയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here