റൊണാള്‍ഡോയുടെ മികവില്‍ ഫിഫ ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന്

Posted on: December 17, 2017 3:39 am | Last updated: December 17, 2017 at 10:42 am
SHARE

അബുദാബി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ ഫിഫ ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന് സ്വന്തം.
ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ കിരീടം സ്വന്തമാക്കിയത്.

കളിയില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരത്തിന്റെ 53ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്.തുടക്കം മുതല്‍ മികച്ച മുന്നേറ്റം നേടിയ റയല്‍ ഗ്രെമിയോയുടെ ഒരു ഷോട്ട് പോലും പോസ്റ്റിലെത്താതെ പ്രതിരോധ കോട്ട തീര്‍ത്തതോടെ വിജയം ഉറപ്പിച്ചിരുന്നു.

2014ന് ശേഷം റയലിന്റെ മൂന്നാമത്തെ ക്ലബ് ലോക കപ്പാണിത്.
സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ ഉള്‍പ്പെടെ ഈ വര്‍ഷം റയല്‍ നേടുന്ന അഞ്ചാമത്തെ കിരീടമാണ് ഇത്.