Connect with us

Gulf

അബുദാബി ഇന്ത്യ ഫെസ്റ്റിന് സമാപനം

Published

|

Last Updated

അബുദാബി: കഴിഞ്ഞ രണ്ട് ദിവസമായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സമാപനം

രണ്ടാം ദിവസമായ ഇന്നലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡാന്‍സ് ഗ്രൂപ്പിന്റെ പ്രകടനങ്ങള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത നൃത്തങ്ങളും പ്രധാന സ്റ്റേജില്‍ അരങ്ങേറി. ആശ ടീച്ചര്‍ ടീം ഒരുക്കിയ ഇന്‍ട്രോ ഡാന്‍സ്, ജാസ് റോക്കര്‍സ് ഒരുക്കിയ സാംബ ഡാന്‍സ്, അദിതി സിങ് ശര്‍മയുടെ ഗാനമേള, സോനു സെബാസ്റ്റ്യന്‍ ഒരുക്കിയ വാട്ടര്‍ ഡ്രം എന്നിവയും അരങ്ങേറി. അവസാന ദിവസമായ ഇന്ന് തമിഴ്, കേരള, കര്‍ണാടക, ആന്ധ്രാ, ഒഡീസ, ഗുജറാത്ത് കമ്മ്യുണിറ്റി സംഘടനകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിവിധ സംഘടനകള്‍ പ്രധാന വേദിക്ക് അരികില്‍ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ട്.