Connect with us

National

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികളായി ഒന്നല്ല; പത്ത് പേരെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കള്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കളെ ക്ഷണിച്ചതായി അധികൃതര്‍ അറിയിച്ചു.

ആസിയാന്‍ ഉച്ചകോടിയിലെ പത്ത് നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മനിലയില്‍ നടന്ന പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാന്‍ നേതാക്കളുമായി നിരവധി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Latest