Connect with us

Kerala

മൂന്ന് ദിവസത്തിനകം രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍

Published

|

Last Updated

കോഴിക്കോട്: രാജ്യസഭാംഗത്വം രാജിവെക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് എം പി വീരേന്ദ് കുമാര്‍. മൂന്ന് ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറും. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും അംഗത്വം രാജിവെക്കും.

ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കണമെന്നാണ് പൊതുനിലപാട്. ശരത് യാദവിനൊപ്പം നില്‍ക്കാനാണ് തീരുമാനം. യുഡിഎഫ് എംപിയായിട്ടല്ല നിതീഷ് കുമാറിന്റെ എംപിയായിട്ടാണ് ഇപ്പോള്‍ രാജ്യസഭയിലുള്ളതെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

Latest