Connect with us

International

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം

Published

|

Last Updated

ഇസ്‌ലാമാബാദ്: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച പാക് യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം. മദീനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ സഊദി അറേബ്യയില്‍ നിന്ന് മുള്‍ട്ടാനിലേക്കുള്ള വിമാനത്തിലാണ് യുവതിക്ക് സുഖപ്രസവം. കുട്ടിയുടെ ചിത്രം വിമാന കമ്പനിയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അത്ഭുതങ്ങള്‍ എല്ലാ ദിവസവും സംഭവിക്കാറുണ്ടെന്നും തങ്ങള്‍ക്ക് ഇന്നൊരു ചെറിയ അത്ഭുതം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞാണ് വിമാന കമ്പി കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

 

Latest