കാശ്മീരിലെ ഷോഫിയാനില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം: രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു

Posted on: December 11, 2017 8:40 pm | Last updated: December 11, 2017 at 8:40 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോഫിയാനില്‍ ബാങ്ക് വാനിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ബാങ്കിലെ രണ്ടു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബാങ്ക് ശാഖകളില്‍ പണം നല്‍കിയ ശേഷം മടങ്ങുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്.

ജമ്മു ആന്റ് കാശ്മീര്‍ ബാങ്കിന്റെ വാനിനു നേരെയാണ് ആക്രമണമുണ്ടായത്. വാനില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ വാനിന്റെ ഡ്രൈവര്‍ക്കു പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു.

2017 മെയ് മാസത്തിലും സമാനമായ സംഭവം കാശ്മീരില്‍ ഉണ്ടായിരുന്നു.