ഓഖി ദുരന്തം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 44 ആയി

Posted on: December 11, 2017 12:45 pm | Last updated: December 11, 2017 at 7:51 pm

മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. പൊന്നാനിക്കടുത്ത് കടലില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. തീരദേശ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.

അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ ഹെലിക്കോപ്റ്ററും തിരച്ചില്‍ നടത്തുന്നുണ്ട്.