National
ഒറ്റയാള്‍ പോരാട്ടവുമായി ധോണി; ലങ്കക്ക് വിജയ ലക്ഷ്യം 113

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യയെ ഒറ്റക്ക് കരകയറ്റാനൊരുങ്ങിയ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പുറത്തായതോടെ 112 റണ്‍സിന് ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും വീണു ഇന്ത്യ. അവസാനം വരെ പൊരുതി നിന്ന ധോണിയാണ് സ്‌കോര്‍ മൂന്നക്കം കടത്തിയത്
അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടിന് രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 2001നു ശേഷം ടീം ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണിത്. മൊത്തം ടീമുകളിലും ഏറ്റവും മോശം പ്രകടനം ഇതുതന്നെ
ഇന്ത്യ- ശ്രീലങ്ക ആദ്യ ഏകദിന പരമ്പരയ്ക്ക്തുടക്കം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ഇന്ത്യക്ക് ആ്ദ്യവിക്കറ്റ് നഷ്ടപ്പെട്ടു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കി.
തിസാര പെരേരയുടെന നേതൃത്വത്തിലാണ് ശ്രീലങ്കയുടെ പടയൊരുക്കം. 50ന്റെ പരാജയവും പാക്കിസ്ഥാനോടേറ്റ തോല്‍വിയും മറക്കാന്‍ പാകത്തിലൊരു പ്രകടനമാണ് അവര്‍ ലക്ഷ്യമിടുന്നത്.