Connect with us

Kerala

ഓഖി; ലക്ഷദ്വീപില്‍ കുടുങ്ങിയ 127 പേരെ തിരിച്ചെത്തിച്ചു

Published

|

Last Updated

ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കൊച്ചി തുറമുഖത്തെത്തിച്ചപ്പോള്‍

കൊച്ചി : ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതത്തില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മല്‍സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു. 11 ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. അവശരായ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഘത്തിലെ 14 പേര്‍ മലയാളികളാണ്. ലക്ഷദ്വീപില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും.

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. ചെറുബോട്ടുകളില്‍ കടലില്‍ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.