Connect with us

National

ഓഖി മുംബൈ കടല്‍തീരങ്ങളില്‍ തിരിച്ചെത്തിച്ചത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

Published

|

Last Updated

മുംബൈ: ഓഖി ചുഴക്കാറ്റുമൂലം മുംബൈ കടല്‍തീരങ്ങളില്‍ എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷേന്‍.

വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങളുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. തുണി, കയര്‍, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

നദിയിലും കടലിലും പലപ്പോഴായി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ തീരത്ത് തിരികെയെത്തിച്ചിരിക്കുകയാണ് ഓഖി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് ഇത്രയും മാലിന്യം തീരത്തടിഞ്ഞത്.

ബീച്ചുകളില്‍ നിന്ന് മാലിന്യം നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 26 ലോഡുകള്‍ നീക്കംചെയ്തുകഴിഞ്ഞു. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാന്‍ വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. മുഴുവനായി നീക്കം ചെയ്യാന്‍ മൂന്ന് ദിവസമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.