ജനപ്രതിനിധികള്‍ അധികാരത്തിന്റെ ഗര്‍വ്വ് ഉപേക്ഷിക്കണം: കോടിയേരി

Posted on: December 7, 2017 9:38 pm | Last updated: December 7, 2017 at 9:38 pm

കണ്ണൂര്‍: ജനപ്രതിനിധികള്‍ അധികാരത്തിന്റെ ഗര്‍വ്വ് ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇടതുപക്ഷമാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ അധികാരത്തിന്റെ ഗര്‍വ്വ് പ്രകടിപ്പിക്കരുത്. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരാകണം കമ്മ്യൂണിസ്റ്റുകാരെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

സിപിഎം തലശേരി ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം രൂക്ഷമാണ്. പലര്‍ക്കും അവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അതുകൊണ്ടുതന്നെ എല്‍ഡിഎഫ് മുന്നണി വിപുലീകരിക്കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.