Connect with us

National

ഡല്‍ഹി ജുമുഅ മസ്ജിദ് ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് വിനയ് കത്യാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജുമുഅ മസ്ജിദ് യഥാര്‍ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി രാജ്യസഭാ എംപി വിനയ് കത്യാര്‍. മുഗള്‍ ഭരണകാലത്ത് രാജ്യത്തെ ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഇതില്‍ ഉള്‍പെടുന്നതാണ് ഡല്‍ഹി ജുമുഅ മസ്ജിദും എന്ന് കത്യാര്‍ പറയുന്നു.

താജ്മഹല്‍ ക്ഷേത്രമായിരുന്നുവെന്ന് കത്യാര്‍ നേരത്തെ പറഞ്ഞിരുന്നു. തേജോമഹാലയ എന്ന പേരിലായിരുന്നു താജ്മഹല്‍ മുമ്പ് അറിയപ്പെട്ടിരുന്നതെന്നും അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നുമായിരുന്നു കത്യാറുടെ പരാമര്‍ശം.

Latest