Connect with us

Kerala

ഓഖി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഒരു മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലിലും രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കുമിടയിലായാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി.

മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാല്‍ മാത്രമേ ഇവരെ തിരിച്ചറിയാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ പേരെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ഈ ഭാഗങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Latest