Connect with us

Eranakulam

നടിയെ ആക്രമിച്ച കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ദിലീപിന് സമന്‍സ്

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതി സമന്‍സ് അയച്ചു. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചത്. ഈ മാസം 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് സമന്‍സിലുള്ള നിര്‍ദേശം. ദിലീപിനെ കൂടാതെ കേസില്‍ പ്രതികളായ വിഷ്ണു, മേസ്തിരി സുനില്‍ എന്നിവര്‍ക്കും കോടതി സമന്‍സ് കൈമാറി.

കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. രണ്ടാഴ്ചത്തെ സൂക്ഷമ പരിശോധനകള്‍ക്ക് ശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.

 

---- facebook comment plugin here -----

Latest