Connect with us

Kerala

മര്‍ക്കസ് റൂബി ജൂബിലി: സന്ദേശ പ്രചാരണ ജാഥകള്‍ക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

ദക്ഷിണ മേഖലാ യാത്ര തിരുവനന്തപുരം ബീമാപ്പള്ളി ദര്‍ഗയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ജാഥ ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/മഞ്ചേശ്വരം: മര്‍ക്കസ് റൂബി ജൂബിലി സന്ദേശ പ്രചാരണയാത്രകള്‍ക്ക് പ്രൗഢമായ തുടക്കം. ദക്ഷിണ മേഖലാ സന്ദേശപ്രചാരണ തിരുവനന്തപുരത്ത് നിന്നും ഉത്തരമേഖലാ സന്ദേശ പ്രചാരണ യാത്ര മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും പ്രയാണമാരംഭിച്ചു.

ദക്ഷിണ മേഖലാ യാത്ര തിരുവനന്തപുരം ബീമാപ്പള്ളി ദര്‍ഗയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ജാഥ ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ മര്‍ക്കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മര്‍കസ് സൃഷ്ടിച്ച വിപ്ലവം മാതൃകപരമാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പറഞ്ഞു. തുടക്കം ലളിതമായിരുന്നെങ്കിലും ഇന്ന് ഒരു പ്രസ്ഥാനമായി മാറി. സമാധാനവും സഹിഷ്ണുതയുമാണ് നാടിന്റെ പുരോഗതിക്ക് ആവശ്യം. ഈ രംഗത്ത് അച്ചടക്കമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ മര്‍ക്കസിന്റെ നാല്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ സൈഫുദ്ദീന്‍ ഹാജി, ജി അബൂബക്കര്‍, അബ്ദുല്‍ കലാം മാവൂര്‍, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, നേമം സിദ്ദീഖ് സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, ഹാഷിം മുസ്‌ലിയാര്‍ ആലംകോട്, ഷാഹുല്‍ ഹമീദ് സഖാഫി ബീമാപ്പള്ളി പ്രസംഗിച്ചു.
തെക്കന്‍മേഖലാ സന്ദേശയാത്രക്ക് ഇന്ന് വൈകുന്നേരം നാല് മണിക്ക് വെഞ്ഞാറമൂട് ജംഗ്ഷനിലും വൈകുന്നേരം ആറ് മണിക്ക് ഏഴിപ്പുറം ജൗഹരിയ ഓഡിറ്റോറിയത്തിലും സ്വീകരണം നല്‍കും.

ഹൊസങ്കടിയില്‍ ഉത്തരമേഖലാ സന്ദേശയാത്രക്ക് തുടക്കം കുറിച്ച് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖാം സിയാറത്തിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. ഹൊസങ്കടിയിലേക്ക് സന്ദേശ വിളംബരജാഥ നടത്തി. തുടര്‍ന്ന് സന്ദേശയാത്ര സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥ ഉപനായകന്‍ കട്ടിപ്പാറ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ പ്രാര്‍ഥന നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി, വി എം കോയ മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ പ്രഭാഷണം നടത്തി.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ സഖാഫി വടപുറം, ഉബൈദ് സഖാഫി ആവിലോറ, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലംപാടി, സി അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, നാസര്‍ ബന്താട്, എസ് കെ അബ്ദുല്ല ഹാജി, ഹസന്‍കുഞ്ഞി മള്ഹര്‍, അബ്ദുല്ലത്വീഫ് ബനാന, സിദ്ദീഖ് സഖാഫി ബായാര്‍, മുഹമ്മദ് സഖാഫി തോക്കെ, അലങ്കാര്‍ മുഹമ്മദ് ഹാജി, സൈനുദ്ദീന്‍ ഹാജി, പള്ളിക്കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.

തിങ്കളാഴ്ച ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. രാവിലെ 9.00- സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ സിയാറത്ത് മുഹിമ്മാത്ത്, 10.00- മണി ബദിയടുക്ക, ഉച്ചക്ക് 1.00-നൂറുല്‍ ഉലമ എം എ ഉസ്താദ് സിയാറത്ത് സഅദിയ്യ, 2 മണി മേല്‍പ്പറമ്പ, 4.00 -നീലേശ്വരം 7.00- മാവിലകടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പ്രമുഖ പ്രഭാഷകര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ 6 ജില്ലകളില്‍ പര്യടനം നടത്തുന്ന ഉത്തര മേഖലാജാഥ 10ന് കൊണ്ടോട്ടിയില്‍ സമാപിക്കും.