Connect with us

Gulf

ആണവനിലയം ആക്രമിച്ചുവെന്ന വാര്‍ത്ത യുഎഇ നിഷേധിച്ചു

Published

|

Last Updated

ദുബൈ: യുഎഇയിലെ നിര്‍മാണത്തിലിരിക്കുന്ന ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയെന്ന യെമനിലെ ഹൂത്തി വിമതരുടെ അവകാശവാദം യുഎഇ നിഷേധിച്ചു. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം നിഷേധിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ശക്തമായ സംവിധാനം യുഇഎയക്കുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അബൂദാബിയിലെ ആണവനിലയത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഹൂത്തി കേന്ദ്രങ്ങള്‍ അവകാശപ്പെട്ടിരുന്നത്.

Latest