കനത്ത മഴ; പൈതൃക തീവണ്ടി റദ്ദാക്കി

Posted on: December 2, 2017 11:11 pm | Last updated: December 2, 2017 at 11:11 pm

കോയമ്പത്തൂര്‍: നീലഗിരി മേഖലയില്‍ കനത്ത മഴ പെയ്യുന്നതു കാരണം മേട്ടുപ്പാളയം ഊട്ടി റൂട്ടില്‍ പൈതൃക തീവണ്ടി ഞായറാഴ്ചയും റദ്ദാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ട്രെയിന്‍ ഓടുന്നില്ല. ശനിയാഴ്ച പാതയില്‍ മണ്ണിടിഞ്ഞതിനേത്തുടര്‍ന്നാണ് വീണ്ടും ട്രെയിന്‍ റദ്ദാക്കിയത്.