സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ല

Posted on: November 30, 2017 3:27 pm | Last updated: November 30, 2017 at 7:48 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ നല്‍കുന്ന മുന്‍കൂര്‍ ശമ്പളം ഇത്തവണ ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാലാണിത്. എന്നാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു മാസം രണ്ട് ശമ്പളം നല്‍കുന്ന രീതിയാണ് ഒഴിവാക്കിയത്.

ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്ത്രീയത സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിച്ചേ പറ്റൂ. മുന്‍കൂര്‍ ശമ്പളം ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.