പാനൂര്‍ താഴയില്‍ അഷ്‌റഫ് വധക്കേസ്: ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Posted on: November 23, 2017 1:29 pm | Last updated: November 23, 2017 at 1:29 pm
SHARE

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന പാനൂര്‍ താഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റ്യേരിയിലെ ജിത്തു, പോത്ത് രാജീവന്‍, ഇരുമ്പന്‍ അനീശന്‍ , പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചത്.

2002 ഫെബ്രുവരി 15 നായിരുന്നു കേസിനാസ്പദമായ സംഭവം. താഴയില്‍ അഷ്‌റഫിനെ പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here